Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Tank

Palakkad

വാ​ട്ട​ർ​ടാ​ങ്ക് പൊ​ളി​ക്കു​ന്ന​തി​നി​ടെ​ ഒഴിവായതു വൻദുരന്തം

കൊ​ല്ല​ങ്കോ​ട്: കു​രു​വി​ക്കൂ​ട്ടു​മ​രം പ്ര​ധാ​ന​പാ​ത​യ്ക്ക​രി​കി​ലെ കൂ​റ്റ​ൻ വാ​ട്ട​ർ​ടാ​ങ്ക് പൊ​ളി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളി​ൽ ഇ​ട​പെ​ട്ടു​തു​ട​ങ്ങി​യ​താ​യി അ​ധി​കൃ​ത​ർ. സ​മീ​പ​ത്തെ വീ​ട്ടി​ലും, വി​ല്ലേ​ജ് ഓ​ഫീ​സ് ചു​റ്റു​മ​തി​ലും കേ​ടു​പാ​ടു​ക​ളു​ണ്ടാ​യ​തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി തു​ട​ങ്ങി​യ​താ​യി നെ​ന്മാ​റ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

ജ​ല​സം​ഭ​ര​ണി വീ​ണ കോ​ൺ​ഗ്രീ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ നീ​ക്കി​യി​ട്ടു​ണ്ട് . പ​ത്തു​ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള വ​ൻ​കി​ട പു​തി​യ ജ​ല​സം​ഭ​ര​ണി​ക്കാ​ണ് സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഒ​ന്ന​ര​ക്കോ​ടി​രൂ​പ ചെ​ല​വി​നാ​ണ് എ​സ്റ്റി​മേ​റ്റ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മു​ൻ​പു​ണ്ടാ​യി​രു​ന്ന വാ​ട്ട​ർ​ടാ​ങ്ക് എ​ഴു​ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി മാ​ത്ര​മാ​ണു​ള്ള​ത്.

പു​തി​യ ടാ​ങ്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ കൊ​ല്ല​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ഴു​വ​ൻ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് പൂ​ർ​ണ​തോ​തി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നും അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. ഞായർ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് വാ​ട്ട​ർ​ടാ​ങ്ക് പൊ​ളി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. പൊ​ളി​ക്ക​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പാ​ളി​യ​തു മൂ​ലം വാ​ട്ട​ർ​ടാ​ങ്ക് ഒ​ന്നാ​കെ നി​ലം​പൊ​ത്തി​യി​രു​ന്നു. സ​മീ​പ​വാ​സി​യാ​യ ത​ങ്ക​ത്തി​ന്‍റെ വീ​ടി​ന്‍റെ ഒ​രു​ഭാ​ഗ​വും വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ ചു​റ്റു​മ​തി​ലും പ്ര​വേ​ശ​ന​ക​വാ​ട​വും ത​ക​രു​ക​യാ​യി​രു​ന്നു.

Business

സിന്‍ടെക്‌സ് ട്രൂപഫ് ഇന്‍സുലേറ്റഡ് വാട്ടര്‍ ടാങ്ക് പുറത്തിറക്കി

കൊ​​ച്ചി: പ്ര​​മു​​ഖ ജ​​ല​​സം​​ഭ​​ര​​ണ ബ്രാ​​ന്‍ഡാ​​യ സി​​ന്‍ടെ​​ക്‌​​സ് ഉ​​യ​​ര്‍ന്ന താ​​പ​​നി​​ല​​യെ നേ​​രി​​ടാ​​ന്‍ രാ​​ജ്യ​​ത്തെ ആ​​ദ്യ​​ത്തെ ഇ​​ന്‍സു​​ലേ​​റ്റ​​ഡ് വാ​​ട്ട​​ര്‍ ടാ​​ങ്കാ​​യ ട്രൂ​​പ​​ഫ് പു​​റ​​ത്തി​​റ​​ക്കി.

15 വ​​ര്‍ഷ​​ത്തെ വാ​​റ​​ന്‍റി​​യോ​​ടു​​കൂ​​ടി ല​​ഭ്യ​​മാ​​കു​​ന്ന ട്രൂ​​പ​​ഫ് വാ​​ട്ട​​ര്‍ ടാ​​ങ്കു​​ക​​ള്‍ 50 എം​​എം പോ​​ളി​​യു​​റി​​ഥേ​​ന്‍ ഫോം ​​ഇ​​ന്‍സു​​ലേ​​ഷ​​ന്‍ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള​​താ​​ണ്.​​കൂ​​ടാ​​തെ 100 ശ​​ത​​മാ​​നം വി​​ര്‍ജി​​ന്‍ ഫു​​ഡ് ഗ്രേ​​ഡ് പ്ലാ​​സ്റ്റി​​ക് ഉ​​പ​​യോ​​ഗി​​ച്ചു നി​​ര്‍മി​​ച്ച ട്രൂ​​പ​​ഫ്, വെ​​ള്ള​​ത്തെ കൂ​​ടു​​ത​​ല്‍ ശു​​ചി​​ത്വ​​പ​​ര​​വും സു​​ര​​ക്ഷി​​ത​​വു​​മാ​​ക്കു​​ന്നു.

ആ​​ന്‍റി​​മൈ​​ക്രോ​​ബി​​യ​​ല്‍ ഗു​​ണ​​ങ്ങ​​ളും അ​​ള്‍ട്രാ​​വ​​യ​​ല​​റ്റ് സം​​ര​​ക്ഷ​​ണ​​വും പാ​​യ​​ല്‍, ദു​​ര്‍ഗ​​ന്ധം തു​​ട​​ങ്ങി​​യ പ്ര​​ശ്‌​​ന​​ങ്ങ​​ളും ത​​ട​​യാ​​ന്‍ സ​​ഹാ​​യി​​ക്കു​​ന്നു. 15 വ​​ര്‍ഷ​​ത്തെ വാ​​റ​​ന്‍റി​​യോ​​ടു​​കൂ​​ടി​​യാ​​ണ് ട്രൂ​​പ​​ഫ് വി​​പ​​ണി​​യി​​ല്‍ ല​​ഭ്യ​​മാ​​കു​​ന്ന​​ത്.

District News

വാ​ട്ട​ർ ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​മു​ക്ത ഭ​ട​ൻ വീ​ണു​മ​രി​ച്ചു

പി​ലാ​ത്ത​റ: വീ​ടി​ന്‍റെ ടെ​റ​സി​ലെ വാ​ട്ട​ർ ടാ​ങ്ക് വൃ​ത്തി​യാ​ക്കാ​ൻ ക​യ​റി​യ വി​മു​ക്ത​ഭ​ട​ൻ അ​ബ​ദ്ധ​ത്തി​ൽ വീ​ണു​മ​രി​ച്ചു. അ​റ​ത്തി​ൽ ഭ​ദ്ര​പു​രം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ "മ​ണി​മ​ന്ദി​ര'​ത്തി​ൽ പി. ​ബാ​ല​കൃ​ഷ്ണ​ൻ ന​മ്പീ​ശ​നാ​ണ് (68) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം.

വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ വാ​ട്ട​ർ ടാ​ങ്ക് വൃ​ത്തി​യാ​ക്കാ​നാ​യി പോ​കു​ന്ന​തി​നി​ട​യി​ൽ കാ​ൽ​തെ​ന്നി ഒ​ന്നാം നി​ല​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​യാ​ണ്. സം​സ്കാ​രം പി​ന്നീ​ട്.

ഭാ​ര്യ: വി.​എം. ല​ളി​ത. മ​ക്ക​ൾ: ബ​ൽ​രാ​ജ് (കാ​ന​ഡ), ഡോ. ​ബി​ന്ധ്യ (മ​ധു​ര). മ​രു​മ​ക്ക​ൾ: ശ്രു​തി കൃ​ഷ്ണ (കാ​ന​ഡ), ദി​നേ​ഷ് (മ​ധു​ര).

Kerala

കുടിവെള്ളം കിട്ടാക്കനി; വാട്ടര്‍ ടാങ്കിന് മുകളില്‍ റീത്ത് വച്ച് പ്രതിഷേധം

കൊച്ചി: വൈപ്പിനില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ എറണാകുളം ജല അഥോറിറ്റി ഓഫീസിന് മുന്നില്‍ റീത്ത് വച്ച് പ്രതിഷേധം. വാട്ടര്‍ ടാങ്കുമായി എത്തി അതിനുമുകളില്‍ റീത്ത് വച്ചാണ് പ്രതിഷേധിക്കുന്നത്. ഗോശ്രീ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

വേനല്‍ക്കാലത്ത് ഒരു തുള്ളി പോലും കുടിക്കാനില്ലാതെ ദുരിതത്തിലാണെന്നും വരും ദിവസങ്ങളില്‍ കുടിവെള്ളം എത്തിച്ചു നല്‍കിയില്ലെങ്കില്‍ തെരുവിലിറങ്ങി പ്രതിഷേധം ശക്തമാക്കുമെന്നും വൈപ്പിന്‍ നിവാസികള്‍ വ്യക്തമാക്കി.

പത്തു കോടിയോളം രൂപ ചെലവിട്ട് ഞാറക്കലിലും മുരുക്കുംപാടത്തും നിർമിച്ച ശുദ്ധജല ടാങ്കുകള്‍ രണ്ടു വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്തുവെങ്കിലും ഉപയോഗിക്കാതെ ഇട്ടിരിക്കുകയാണ്.

ഞാറക്കല്‍, നായരമ്പലം പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം തീര്‍ക്കാന്‍ ആറു കോടി രൂപ ചെലവഴിച്ച് പന്ത്രണ്ടു വര്‍ഷം കൊണ്ടാണ് ടാങ്ക് പണിതത്. മുരുക്കുംപാടത്ത് നാലു കോടി രൂപ മുടക്കി ആറു വര്‍ഷം കൊണ്ടാണ് ടാങ്ക് പണിതത്. എന്നാല്‍ ഈ ടാങ്കുകളില്‍ നിന്നും ജലവിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല.

 

Kerala

കൊ​ണ്ടോ​ട്ടി​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ വാ​ട്ട​ര്‍ ടാ​ങ്ക് ത​ക​ര്‍​ന്ന് യു​വാ​വ് മ​രി​ച്ചു

മ​ല​പ്പു​റം:​ കൊ​ണ്ടോ​ട്ടി​യി​ൽ വാ​ട്ട​ർ ടാ​ങ്കി​ന​ടി​യി​ൽ കു​ളി​ക്കു​ന്ന​തി​ന​ട​യി​ൽ ടാ​ങ്ക് ത​ക​ർ​ന്ന് യു​വാ​വ് മ​രി​ച്ചു.
കൊ​ണ്ടോ​ട്ടി ക​രു​വാ​ങ്ക​ല്ല് വ​ട്ട​പ​റ​മ്പി​ൽ ചോ​നാ​രി മു​ഹ​മ്മ​ദ് ഫൈ​സ​ൽ (38) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഓ​ടി​ട്ട വീ​ടാ​യ​തി​നാ​ൽ ക​മ്പി​ക​ള്‍ കൊ​ണ്ടു​ള്ള സ്റ്റാ​ന്‍റി​ന് മു​ക​ളി​ലാ​ണ് വാ​ട്ട​ര്‍ ടാ​ങ്ക് സ്ഥാ​പി​ച്ചി​രു​ന്ന​ത്. പു​റ​ത്തു​ള്ള ഈ ​വാ​ട്ട​ര്‍ ടാ​ങ്കി​ന്‍റെ അ​ടി​യി​ൽ ടാ​പ്പ് തു​റ​ന്ന് കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സ്റ്റാ​ന്‍റി​ന്‍റെ ക​മ്പി ദ്ര​വി​ച്ച് പോ​യ​തി​നെ​തു​ട​ര്‍​ന്നാ​ണ് ടാ​ങ്ക് മ​റി​ഞ്ഞ് വീ​ണ​ത്. യു​വാ​വി​ന്‍റെ ദേ​ഹ​ത്തേ​ക്കാ​ണ് മ​റി​ഞ്ഞ് വീ​ണ​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

വാ​ൽ​പ്പാ​റ​യി​ൽ വാ​ട്ട​ർ ടാ​ങ്കി​ൽ​വീ​ണ കാ​ട്ടാ​ന​ക്കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി

വാ​​​​ൽ​​​​പ്പാ​​​​റ: വാ​​​​ട്ട​​​​ർ ടാ​​​​ങ്കി​​​​ൽ​ വീ​​​​ണ കാ​​​​ട്ടാ​​​​ന​​​​ക്കു​​​​ട്ടി​​​​യെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. വി​​​​ല്ലോ​​​​ളി എ​​​​സ്റ്റേ​​​​റ്റി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു കു​​​​ടി​​​​വെ​​​​ള്ളം സം​​​​ഭ​​​​രി​​​​ക്കു​​​​ന്ന 12 അ​​​​ടി താ​​​​ഴ്ച​​​​യു​​​​ള്ള ടാ​​​​ങ്കി​​​​ലാ​​​​ണ് ആ​​​​ന​​​​ക്കു​​​​ട്ടി വീ​​​​ണ​​​​ത്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ആ​​​​റി​​​​നാ​​​​ണു സം​​​​ഭ​​​​വം.

കാ​​​​ട്ടാ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തോ​​​​ടൊ​​​​പ്പം പോ​​​​കു​​​​മ്പോ​​​​ൾ ആ​​​​ന​​​​ക്കു​​​​ട്ടി ടാ​​​​ങ്കി​​​​ലേ​​​​ക്കു വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തോ​​​​ടെ അ​​​​മ്മ​​​​യാ​​​​ന ടാ​​​​ങ്കി​​​​ന​​​​രി​​​​കി​​​​ൽ​​​​ത്ത​​​​ന്നെ നി​​​​ല​​​​യു​​​​റ​​​​പ്പി​​​​ച്ചു. കു​​​​ട്ടി​​​​യാ​​​​ന ത​​​​നി​​​​യെ ക​​​​യ​​​​റാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും സാ​​​​ധി​​​​ച്ചി​​​​ല്ല.

വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞെ​​​​ത്തി​​​​യ ത​​​​മി​​​​ഴ്നാ​​​​ട് വ​​​​നം വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​ർ മ​​​​ണ്ണി​​​​മാ​​​​ന്തി​​​​യ​​​​ന്ത്രം ഉ​​​​ൾ​​​​പ്പെ​​​​ടെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ആ​​​​റു​​​​മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം പ​​​​ണി​​​​പ്പെ​​​​ട്ടാ​​​​ണു കു​​​​ട്ടി​​​​യാ​​​​ന​​​​യെ ക​​​​ര​​​​യ്ക്കു​​​​ക​​​​യ​​​​റ്റി​​​​യ​​​​ത്.

 

National

നാ​ഗ്പു​രി​ൽ വാ​ട്ട​ർ ടാ​ങ്ക് ത​ക​ർ​ന്നു; മൂ​ന്ന് പേ​ർ മ​രി​ച്ചു, ആ​റ് പേ​ർ​ക്ക് പ​രി​ക്ക്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ൽ വാ​ട്ട​ർ ടാ​ങ്ക് ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

നാ​ഗ്പു​രി​ലെ ബു​ട്ടി​ബോ​റി​യി​ലു​ള്ള സോ​ളാ​ർ പാ​ന​ൽ നി​ർ​മാ​ണ​ശാ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​വാ​ഡ ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തൊ​ഴി​ലാ​ളി​ക​ൾ വാ​ട്ട​ർ ടാ​ങ്കി​ന്‍റെ സ​മീ​പം ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന സ​മ​യ​ത്താ​ണ് ടാ​ങ്ക് ത​ക​ർ​ന്ന​ത്.

പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

എ​റ​ണാ​കു​ള​ത്ത് കു​ടി​വെ​ള്ള ടാ​ങ്ക് ത​ക​ർ​ന്നു; വീ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി

കൊ​ച്ചി: എ​റ​ണാ​കു​ളം ത​മ്മ​ന​ത്ത് കു​ടി​വെ​ള്ള ടാ​ങ്ക് ത​ക​ർ​ന്നു. ജ​ല അ​തോ​റി​റ്റി​യു​ടെ ഫീ​ഡ​ർ ടാ​ങ്കി​ന്‍റെ ഭി​ത്തി​യാ​ണ് ത​ക​ർ​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ടാ​ങ്ക് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മേ​ഖ​ല​യാ​കെ വെ​ള്ള​ക്കെ​ട്ടി​ലാ​യി. വീ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.

ഒ​രു കോ​ടി 38 ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ടാ​ങ്ക് ആ​ണ് ത​ക​ർ​ന്ന​ത്. മ​ഴ പെ​യ്ത് വെ​ള്ളം ക​യ​റി എ​ന്നാ​ണ് ആ​ദ്യം പ്ര​ദേ​ശ വാ​സി​ക​ൾ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ പി​ന്നീ​ടാ​ണ് ടാ​ങ്ക് ത​ക​ര്‍​ന്ന​താ​ണ് എ​ന്ന മ​ന​സി​ലാ​യ​ത്.

വെ​ള്ളം ക​യ​റി​യ​തോ​ടെ പ്ര​ദേ​ശ​ത്തെ ചെ​റി​യ റോ​ഡു​ക​ളി​ലു​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ബു​ദ്ധി​മു​ട്ടി​യാ​യി​ട്ടു​ണ്ട്. ഉ​മ തോ​മ​സ് എം​എ​ൽ​എ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

National

ഏ​ഴ് വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം വാ​ട്ട​ർ​ടാ​ങ്കി​നു​ള്ളി​ൽ; കൈ​ക​ൾ പി​ന്നി​ൽ കെ​ട്ടി​യി​ട്ട നി​ല​യി​ൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ ഏ​ഴു വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം വാ​ട്ട​ർ ടാ​ങ്കി​നു​ള്ളി​ൽ നി​ന്നും ക​ണ്ടെ​ത്തി. ഹൈ​ദ​രാ​ബാ​ദി​ലാ​ണ് സം​ഭ​വം.

ഹു​മൈ​നി സു​മ​യ്യ ആ​ണ് മ​രി​ച്ച​ത്. കു​ട്ടി​യു​ടെ കൈ​ക​ൾ പി​ന്നി​ൽ കെ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ്. മാ​താ​പി​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ് അ​സീം, ഷ​ബാ​ന ബീ​ഗം എ​ന്നി​വ​രോ​ടൊ​പ്പം മു​ത്ത​ശി​യെ കാ​ണാ​ൻ കു​ടും​ബ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ സു​മ​യ്യ​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ര​ണ്ട് ദി​വ​സ​ങ്ങ​ളാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

പി​ന്നീ​ട് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ വാ​ട്ട​ർ ടാ​ങ്കി​നു​ള്ളി​ൽ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ കൈ​ക​ൾ പി​ന്നി​ൽ കെ​ട്ടി​യി​ട്ട​തും ടാ​ങ്കി​നു​ള്ളി​ൽ കു​ട്ടി​ക്ക് സ്വ​യം പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന സാ​ഹ​ച​ര്യ​വും സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

എ​ര​ഞ്ഞി​പ്പ​റ​മ്പി​ൽ കൂ​റ്റ​ൻ ജ​ല​സം​ഭ​ര​ണി ത​ക​ര്‍​ന്നു, അ​ര്‍​ധ​രാ​ത്രി വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം കു​തി​ച്ചെ​ത്തി

കോ​ഴി​ക്കോ​ട്: എ​ര​ഞ്ഞി​പ്പ​റ​മ്പി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കൂ​റ്റ​ൻ ജ​ല​സം​ഭ​ര​ണി ത​ക​ര്‍​ന്ന് അ​പ​ക​ടം. ജ​ല​സം​ഭ​ര​ണി​യു​ടെ ഒ​രു വ​ശ​ത്തെ കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി​യാ​ണ് ത​ക​ർ​ന്ന​ത്. ഇ​തോ​ടെ, വെ​ള്ളം ര​ണ്ട് വീ​ടു​ക​ളി​ലേ​ക്ക് കു​തി​ച്ചെ​ത്തി.

പു​ല​ര്‍​ച്ചെ 12.55ഓ​ടെ​യാ​ണ് സം​ഭ​വം. വ​ലി​യ ശ​ബ്ദം കേ​ട്ട് പു​റ​ത്തേ​ക്ക് നോ​ക്കി​യ​പ്പോ​ഴാ​ണ് വെ​ള്ളം കു​തി​ച്ചൊ​ഴു​കു​ന്ന​ത് ക​ണ്ട​തെ​ന്ന് വീ​ട്ടു​ട​മ പ​റ​ഞ്ഞു. വീ​ട്ടു​മു​റ്റ​ത്തെ മ​ണ്‍​തി​ട്ട​യ​ട​ക്കം ത​ക​ര്‍​ത്താ​ണ് വെ​ള്ളം ഇ​ര​ച്ചെ​ത്തി​യ​ത്. വീ​ടു​ക​ൾ​ക്കു മു​ന്നി​ൽ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്ക​ട​ക്കം കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

30 വ​ര്‍​ഷം മു​മ്പ് നി​ര്‍​മി​ച്ച ജ​ല​സം​ഭ​ര​ണി 50,000 ലി​റ്റ​ര്‍ സം​ഭ​ര​ണ ശേ​ഷി​യു​ള്ള​താ​യി​രു​ന്നു. ടാ​ങ്കി​ന്‍റെ ഒ​രു വ​ശ​ത്തെ കോ​ണ്‍​ക്രീ​റ്റ് പാ​ളി പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന് വീ​ണ നി​ല​യി​ലാ​ണ്. പ്ര​ദേ​ശ​ത്തെ 120 കു​ടും​ബ​ങ്ങ​ള്‍ ആ​ശ്ര​യി​ക്കു​ന്ന ജ​ല​സം​ഭ​ര​ണി​യാ​ണി​ത്.

Latest News

Corehub Up